കണ്ണൂര്‍|
Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (16:19 IST)
കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനായ പ്രേമന്‍ കൊല്ലപ്പെട്ട സംഭവത്തില്‍
പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തി. കേസ് നാര്‍കോട്ടിക് ഡിവൈഎസ്പി
എന്‍കെ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനാണ് അന്വേഷണ ചുമതല. തലശ്ശേരി എഎസ്പിയും അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ രണ്ട് പ്രതികളാണുള്ളതെന്നാണ് സൂചന.
ബുധനാഴ്ച രാത്രിയാണ് ബോംബെറിഞ്ഞ ശേഷം പ്രേമനെ അക്രമികള്‍ വെട്ടി പരുക്കേല്പിച്ചത്. കള്ളു ചെത്തു തൊഴിലാളിയായ പ്രേമന്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇന്നു രാവിലെ തലസ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.അക്രമത്തിനു പിന്നില്‍ ആര്‍
എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.