അനുബന്ധ വാര്‍ത്തകള്‍
- പയ്യൻ ഇച്ചിരി മുറ്റാ... അണ്ടർ 19 ഏഷ്യാകപ്പിൽ വെടിക്കെട്ട് ബാറ്റിംഗുമായി വൈഭവ് സൂര്യവംശി, യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ
- ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്
- യുഎഇയിലേക്ക് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്; അഭിമുഖം ഒക്ടോബര്‍ 9 ന്
- ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്
- മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്സ് സ്ഥിരീകരിച്ചു
യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
യുഎഇയില്‍ മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും വധശിക്ഷയാണ് നടപ്പിലാക്കിയത്. അതേസമയം യുഎഇയിലെ ഇന്ത്യന്‍ എംബസി ഇതുവരെ അറിയിപ്പുകള് ഒന്നും നല്‍കിയിട്ടില്ല. കുടുംബങ്ങള്‍ക്കൊപ്പം അംഗീകൃത അസോസിയേഷനുകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വിവരം ലഭിക്കും എന്നാണ് പ്രതീക്ഷ. രണ്ടുപേരുടെയും അന്ത്യ കര്‍മ്മങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് അറസ്റ്റിലാകുന്നത്. മാനസികവിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് റിനാഷ് കൃത്യം ചെയ്തതെന്നും മുന്‍പ് മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളി അല്ലെന്നും ചൂണ്ടിക്കാട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടല്‍ കൊണ്ട് ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.