അനുബന്ധ വാര്‍ത്തകള്‍
- ജര്‍മനിയില്‍ ജോലി വേണോ? കെയര്‍ ഹോമുകളിലേക്ക് 100 നഴ്സുമാരെ ആവശ്യമുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം
- ജോര്‍ദാനിലേക്ക് തയ്യല്‍ തൊഴിലാളികളുടെ സൗജന്യ നിയമനം
- സൗദിയിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്; അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ
- പ്ലസ് ടു കഴിഞ്ഞവരാണോ? അഗ്നിവീര്‍ വായു രജിസ്ട്രേഷന് ജൂലൈ എട്ടിനു ആരംഭിക്കും
- റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ
യുഎഇയിലേക്ക് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്; അഭിമുഖം ഒക്ടോബര്‍ 9 ന്
ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും
Job offers
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ HVAC ടെക്നീഷ്യന്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, ഇലക്ട്രിക്കല്‍ കണ്ട്രോള് ടെക്നീഷ്യന്, അസ്സിസ്റ്റന്റ് എ.സി. ടെക്നീഷ്യന്, അസ്സിസ്റ്റന്റ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന് തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്ടോബര്‍ 9 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയും ചുരുങ്ങിയത് 2-5 വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി: അസിസ്റ്റന്റ് (25 വയസ്സ്) മറ്റുള്ളവര്‍ (35 വയസ്സ്).
ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരാര്‍ 2 വര്‍ഷം. പ്രൊബേഷന്‍ മൂന്ന് മാസം.
താല്പര്യമുള്ളവര് ബയോഡേറ്റ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുന്‍പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574