ആലപ്പുഴ|
VISHNU.NL|
Last Updated:
തിങ്കള്‍, 23 ജൂണ്‍ 2014 (18:53 IST)
രണ്ടു കോടി രൂപയുടെ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ടു യുവാക്കള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ ഫൈസല്‍, മന്‍ഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഹരിപ്പാട് കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡില്‍ നിന്ന് എക്‌സൈസ് വകുപ്പാണ് യുവാക്കളെ പിടികൂടിയിരിക്കുന്നത്. ഇവര്‍ രണ്ടു ദിവസമായി ഇവിടെ താമസിക്കുകയായിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരികളായി ഉപയോഗിക്കുന്ന മോര്‍ഫിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
ഇതു കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്നുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ മയക്കു മരുന്നുകള്‍ക്ക് രണ്ടുകൊടിയോളം വിപണിയില്‍ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു,
മാസങ്ങളായി ഹരിപ്പാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി പൊലീസിന് വിവരം ല്‍ഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ്
ഇവരെ
പിടികൂടുന്നത്.