Rijisha M.|
Last Modified വെള്ളി, 16 നവംബര്‍ 2018 (09:58 IST)
ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ പ്രശ്‌നങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. നാമജപവും പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തരാണ് ഇപ്പോൽ ശബരിമലയ്ക്ക് പുറത്ത് കൂടിയിരിക്കുന്നത്.
ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ മന്ത്രി ഇപി ജയരാജൻ വിമാനത്താവളത്തില്‍ നേരിട്ടെത്തി അറിയിച്ചെങ്കിലും താന്‍ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൃപ്തി ദേശായി. എന്നാൽ പ്രതിഷേധം ഓരോ മിനുറ്റ് കഴിയുന്തോറും ശക്തി പ്രാപിച്ചുവരികയാണ്.
അതുകൊണ്ടുതന്നെ തൃപ്‌തിയ്‌ക്കും കൂട്ടർക്കും ഇതുവരെയായി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. അതേസമയം യാത്രാസൗകര്യം ഒരുക്കാതെ ടാക്‌സി ജീവനക്കാർ നിൽക്കുമ്പോൾ ഇനി തൃപ്‌തിക്കും കൂട്ടർക്കും പമ്പയിലേക്കെത്തണമെങ്കിൽ പൊലീസ് വാഹനം തന്നെയാണ് രക്ഷ. എന്നാൽ ഇങ്ങനെയൊരു നീക്കമുണ്ടായാൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് മാത്രമേ പോകുകയുള്ളൂ എന്ന് നേരത്തേ തന്നെ സംഘപരിവാർ നേതാക്കൾ അറിയിച്ചിരുന്നു.