1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കിന്‍ഫ്ര പാര്‍ക്കില്‍ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും

Trivandrum
കിന്‍ഫ്ര പാര്‍ക്കില്‍ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്ത് മരണപ്പെട്ടത്. അപകടമുണ്ടായ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഫയര്‍ഫോഴ്സ് ജീവനക്കാരനാണ്. രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്