1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് സാമൂഹിക മാധ്യമത്തിലൂടെ 75 പവന്‍ തട്ടിയെടുത്ത അമ്മയും മകനും അറസ്റ്റില്‍

Trivandrum
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് സാമൂഹിക മാധ്യമത്തിലൂടെ 75 പവന്‍ തട്ടിയെടുത്ത അമ്മയും മകനും അറസ്റ്റില്‍. മണമ്പൂര്‍ കവലയൂര്‍ എന്‍എസ് ലാന്റില്‍ ഷിബിന്‍(26), ഷാജില(52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പറ്റിച്ചാണ് ഇവര്‍ സ്വര്‍ണം കൈക്കലാക്കിയത്. 
 
സ്‌കൂളിലേക്ക് പോകുന്ന വഴിക്കാണ് സ്വര്‍ണം കൈമാറിയത്. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊവിഡ് കേസുകള്‍ കുറയുന്നു: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 31,222 കേസുകള്‍, മരണം 290