അനുബന്ധ വാര്‍ത്തകള്‍
- പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി; പരീക്ഷകളുടെ ഇടവേളകള്‍ വര്‍ധിപ്പിക്കും
- ഇനി നായ, പൂച്ച വളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധം
- സംസ്ഥാനത്ത് ഇന്ന് 30,203 പേർക്ക് കൊവിഡ്, 115 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86
- വിവാഹകഴിഞ്ഞ് മടങ്ങുകയായിരുന്ന കാര്‍ ഒഴുകിപ്പോയി; പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഈമാസത്തെ ഇടിവ് 560 രൂപ
തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് (38) ഭര്‍ത്താവ് സുരേഷെന്ന സെല്‍വരാജ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. സംഭവത്തില്‍ മാരകമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
കൊലപാതകത്തിനുപിന്നില്‍ കുടുംബ പ്രശ്നമാകുമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് സെല്‍വരാജിനെ കസ്റ്റഡിയിലെടുത്തു.