1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരത്ത് 498 പേര്‍ക്കെതിരേ നടപടി

Trivandrum
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 465 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്‍.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
 
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഒമ്പതു പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 42 പേരില്‍നിന്നു പിഴ ഇടാക്കി. 414 പേരെ താക്കീത് ചെയ്തു വിട്ടയച്ചതായും കളക്ടര്‍ അറിയിച്ചു. ഒക്ടോബര്‍ നാലു മുതലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 6,328 പേര്‍ക്കതിരേ നടപടിയെടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
അറുപതുകാരിയായ ട്രാൻസ്ജെൻഡറിന്റെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ തള്ളിയ നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവ്