1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

അഞ്ചുതെങ്ങ് ബോട്ടപകടം: മരണപ്പെട്ട മൂന്നുപേര്‍ക്കും കൊവിഡ്

Trivandrum
അഞ്ചുതെങ്ങ് ബോട്ടപകടത്തില്‍ മരണപ്പെട്ട മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്.
 
അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയത്. മീന്‍പിടിത്തം കഴിഞ്ഞു ഇവര്‍ തീരത്തോട് അടുക്കുമ്പോള്‍  ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. മറ്റു രണ്ട് പേര് നീന്തിരക്ഷപ്പെട്ടു. മരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.  
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ബൈക്ക് മോഷ്ടിച്ച കള്ളന്‍ ഉടമയ്ക്ക് മുന്നില്‍ അപകടത്തില്‍ പെട്ടു