അനുബന്ധ വാര്‍ത്തകള്‍
- ഭാര്യവിൽപ്പനയ്ക്ക്, ചിത്രവും ഫോൺ നമ്പറും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ
- ഇൻസ്റ്റഗ്രാമിൽ ഷമിക്കൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ
- ലോക്ക് ഡൗണില്‍ ജോലി നഷ്ടമായി; ഭാര്യ ഗൃഹനാഥനെ കൊലപ്പെടുത്തി
- ഈ നക്ഷത്രക്കാരായ ഭാര്യമാർ പുരുഷന്മാരുടെ ഭാഗ്യം !
- ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതിയുമായി ബിജെപി എംഎല്‍എ; ഭാര്യയെ ഡൈവോഴ്സ് ചെയ്യാന്‍ വിരാട് കോലിക്ക് നിര്‍ദേശവും
തിരുവനന്തപുരത്ത് ഭര്‍ത്താവടക്കം 6 പേര് ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
തിരുവനന്തപുരത്ത് ഭര്‍ത്താവടക്കാം ആറ് പേര് ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്.
കഠിനംകുളം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥലത്താണ് ക്രൂരത അരങ്ങേറിയത്. ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി ഈ സ്ഥലത്ത് എത്തിക്കുകയും യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഈ വീട്ടില്‍ നിന്നിറങ്ങി ഓടിയ യുവതിയെ നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം നല്കി. പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.