1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Kadinamkulam Police News

തിരുവനന്തപുരത്ത് പൊലീസിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പ്രതികളെ മോചിപ്പിച്ചു

Kerala News
തിരുവനന്തപുരത്ത് പൊലീസിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പ്രതികളെ മോചിപ്പിച്ചു. സംഭവത്തില്‍ കഠിനംകുളം പൊലീസ് കേസെടുത്തു. പുതുക്കുറിച്ചിയില്‍ നടന്ന അടിപിടി കേസിലെ പ്രതികളെയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു വച്ച് രക്ഷപ്പെടുത്തിയത്. അതേസമയം പ്രതികളായ നബിന്‍, കൈഫ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. ഇരുസംഘങ്ങള്‍തമ്മില്‍ അടിപിടിയുണ്ടായെന്നറിഞ്ഞ് കഠിനം കുളം പൊലീസ് എത്തുകയും സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മോചിപ്പിച്ചു. പിന്നാലെ പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
അടുത്ത ലേഖനം
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാലുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത