1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum fishermen dies

അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

Trivandrum
അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായി. അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി ജോണ്‍പോള്‍ (46) ആണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ കാറ്റുള്ളതിനാല്‍ കടലില്‍ പോകുന്നതിന് വിലക്ക് ഉണ്ടായിരുന്നതാണ്. മടങ്ങിവരുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. ഇവിടെ നേരത്തേയും അപകടം ഉണ്ടായിരുന്നു. 
അടുത്ത ലേഖനം
മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത: മേയാന്‍ വിട്ട പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു