ശ്രീനു എസ്|
Last Modified വെള്ളി, 9 ജൂലൈ 2021 (15:42 IST)
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാവിനെ കൊന്ന് കറിവച്ച് കഴിച്ച മകന് വധശിക്ഷ. സുനില്‍രാമ കുച്ച്‌കോരാവി എന്നയാള്‍ക്കാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലാപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
ചരിത്രത്തില്‍ അപൂര്‍വമായ കേസായി കോടതി ഇതിനെ വിലയിരുത്തി. 2017 ആഗസ്റ്റ് 28നാണ് സംഭവം നടക്കുന്നത്. മദ്യം വാങ്ങാന്‍ പണം നല്‍കാത്ത ദേഷ്യത്തിന് കൊലപ്പെടുത്തുകയും അതിലും ദേഷ്യം തീരാതെ ശരീരം കറിവച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.