1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trivandrum covid update

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 777 പേര്‍; 585 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

Trivandrum
തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 777 പേര്‍. 585 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുകയും ചെയ്തു. അതേസമയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി 996 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
 
ജില്ലയില്‍ 13620 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളില്‍ നിന്ന് 44 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ ആശുപത്രികളില്‍ ആകെ 202 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 448 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 345പരിശോധന ഫലങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
പണമായി ഇല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് പിഴയടച്ചോളു, ഇ-പോസ് യന്ത്രവുമായി മോട്ടോർ വാഹന വകുപ്പ്