അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവുശിക്ഷ ഒഴിവാക്കാൻ നീക്കം
- മഴ ശക്തം; മലങ്കര ഡാമിന്റെ അഞ്ചുഷട്ടറുകള്‍ തുറന്നു
- എന്നെ നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന മോശക്കാരിയാക്കി മാറ്റാന്‍ മാലാപാര്‍വതി നോക്കുന്നു; വിഷയമാക്കരുതെന്നപേക്ഷിച്ചിട്ട് പൊലീസില്‍ പറഞ്ഞുവെന്ന് പറയുന്നത് എന്തൊരുതമാശയെന്ന് സീമാ വിനീത്
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- മൂത്രത്തിന് നിറവ്യത്യാസമുണ്ടോ ? വെറുതെ തള്ളിക്കളയരുത്, അറിയൂ... !
അടുത്ത നാലു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.