അനുബന്ധ വാര്‍ത്തകള്‍
- അടുത്ത ചെവ്വാഴ്ച മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; കഴിഞ്ഞ വര്‍ഷങ്ങളിലെ തീവ്രമഴക്ക് സാധ്യത
- ചൈനീസ് സേന പൂർണമായും പിൻവാങ്ങിയില്ല, കിഴക്കൻ ലഡാക്കിൽ 35,000 സൈനികരെ കൂടി വിന്യസിയ്ക്കാൻ ഇന്ത്യ
- ഇന്നു നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത
- ലോകത്ത് കൊവിഡ് ബാധിതർ 1.70 കോടി കടന്നു, മരണം 6,75,760
- 'പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് എന്റെ ചോറ്'; ഈ സൗഹൃദ സംഭാഷണത്തിന് ഇനി അദ്ദേഹം ഇല്ല
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡില്‍ കട, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മുളളറവിള എന്നീ വാര്‍ഡുകളെയും കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള മുട്ടട, കടകംപള്ളി, കരമന, കവടിയാര്‍, നെല്ലനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെഞ്ഞാറമ്മൂട് എന്നീ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.