അരികിട്ടിയിട്ടും ഭക്ഷണം കഴിക്കാത്തതാണ് ആദിവാസി മരണങ്ങള്‍ക്ക് കാരണം: യുവജന കമ്മീഷന്‍

  യുവജന കമ്മീഷന്‍ , ആദിവാസികള്‍ , സൌജന്യ റേഷന്‍
കോഴിക്കോട്| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (11:17 IST)
പാത്തിപ്പാറകോളനിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൌജന്യ റേഷന്‍ അവര്‍ ഉപയോഗിക്കാത്തതാണ് അവരുടെ ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് യുവജന കമ്മീഷന്‍. അരികിട്ടിയിട്ടും ഭക്ഷണം കഴിക്കാത്തതാണ് പട്ടിണി മരണങ്ങള്‍ക്ക് കാരണമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി.

ആദിവാസികളെ ബോധവത്കരിക്കുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തിയ യുവജനകമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :