1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. train engine derailed

കൊല്ലം - തിരുവനന്തപുരം പാസഞ്ചറിന്റെ ട്രെയിൻ എൻജിൻ പാളം തെറ്റി

കൊല്ലം - തിരുവനന്തപുരം പാസഞ്ചറിന്റെ ട്രെയിൻ എൻജിൻ പാളം തെറ്റി

train
റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട ഉടൻ ട്രെയിൻ എൻജിൻ പാളം തെറ്റി. കൊല്ലം - തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എൻജിനാണു മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽനിന്ന് 10 മീറ്റർ നീങ്ങിയ ഉടൻ പാളം തെറ്റിയത്.
 
ഇന്നു രാവിലെയായിരുന്നു സംഭവം. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല.
അടുത്ത ലേഖനം
കേരളത്തിനെ ഇരുട്ടിലാക്കി കേന്ദ്രം; നയം നടപ്പിലാക്കിയാൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് രണ്ട് രൂപയോളം വർദ്ധനവ്