1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Traffic restrictions in Kundannur

കുണ്ടന്നൂര്‍ പാലത്തില്‍ നിയന്ത്രണം; തിങ്കളാഴ്ച രാവിലെ വരെ വാഹനങ്ങള്‍ കയറ്റിവിടില്ല

പശ്ചിമ കൊച്ചി ഭാഗത്തു നിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തി വേണം യാത്ര തുടരാന്‍

Traffic restrictions in Kundannur
കുണ്ടന്നൂര്‍ - തേവര പാലത്തില്‍ ഇന്നു രാത്രി മുതല്‍ യാത്രാ നിരോധനം. അറ്റകുറ്റപ്പണികള്‍ക്കായാണ് പാലം താല്‍ക്കാലികമായി അടയ്ക്കുന്നത്. ഇന്ന് രാത്രി 11 നു പാലം അടയ്ക്കും. തിങ്കളാഴ്ച രാവിലെയാകും പാലം ഇനി തുറന്നുകൊടുക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യര്‍ഥിച്ചു. 
 
പശ്ചിമ കൊച്ചി ഭാഗത്തു നിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തി വേണം യാത്ര തുടരാന്‍. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം. 
 
തൃപ്പൂണിത്തുറ ഭാഗത്തുനിന്നും പശ്ചിമ കൊച്ചി ഭാഗത്തേയ്ക്കു വരേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡ്, എംജി റോഡ് വഴി നഗരത്തിലേക്കു പ്രവേശിക്കാവുന്നതാണ്. 
 
അടുത്ത ലേഖനം
ജനസംഖ്യ കൂടിയ ഏഴുരാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ നാലിരട്ടി ജനസംഖ്യ ഇന്ത്യയില്‍!