തിരുവനന്തപുരം|
Last Updated:
ഞായര്‍, 31 മെയ് 2015 (11:18 IST)
സംസ്ഥാന പോലീസ് മേധാവിയായി ടിപി. സെന്‍കുമാര്‍ ഇന്ന് അധികാരമേല്‍ക്കും. കെ.എസ് ബാലസുബ്രമണ്യം വിരമിച്ച ഒഴിവിലാണ് ടി.പി സെന്‍കുമാറിനെ പുതിയ ഡിജിപിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കെഎസ് ബാലസുബ്യമണ്യത്തില് നിന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ടി പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല ഏറ്റെടുക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജയില്‍ ഡിജിപി സ്ഥാനത്ത് നിന്നാണ് സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി എത്തുന്നത്. റോഡ് അപകടങ്ങള്‍ കുറക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന്
സെന്‍കുമാര്‍ പറഞ്ഞു