ടൂറിസം വകുപ്പിന് ആസൂത്രണ ബോര്‍ഡ് പുരസ്കാരം

കൊച്ചി| Last Modified വ്യാഴം, 16 ജൂലൈ 2015 (18:11 IST)
2013-14 സാമ്പത്തിക വര്‍ഷത്തെ മികച്ച പദ്ധതി നിര്‍വഹണത്തിനുള്ള ആസൂത്രണ ബോര്‍ഡിന്‍റെ പുരസ്കാരം കേരള ടൂറിസം വകുപ്പിനു ലഭിച്ചു. ശില്‍പവും പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണു പുരസ്കാരം.


പുരസ്കാരം മന്ത്രി കെ.എം.മാണിയില്‍ നിന്ന് ടൂറിസം ഡയറക്ടര്‍ പി.ഐ ഷെയ്ക് പരീതി ഏറ്റുവാങ്ങി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.

300 കോടി രൂപ ബഡ്ജറ്റ് വിഹിതം ഉള്ള 120 വകുപ്പുകളുടെയും പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും വിഭാഗത്തില്‍ പദ്ധതികള്‍ക്ക് കൃത്യമായി മേല്‍നോട്ടം വഹിച്ച് സമയ ബദ്ധിതമായി പൂര്‍ത്തിയാക്കിയതിനു ഒന്നാം സമ്മാനമാണു ടൂറിസം വകുപ്പ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :