‘ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട, 30ശതമാനം ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല’; കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി തച്ചങ്കരി

‘ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട, 30ശതമാനം ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല’; കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി തച്ചങ്കരി

tomin thachankary , KSRTC , ksrtc employees , kannur , കെഎസ്ആർടിസി , ടോമിൻ തച്ചങ്കരി  , ജീവനക്കാര്‍
കണ്ണൂര്‍| jibin| Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (12:45 IST)
ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി രംഗത്ത്. 30% ജീവനക്കാരും ഈ ജോലി ചെയ്യാന്‍ പ്രാപ്തരല്ല. ഇത്തരക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഉമ്മാക്കി കാട്ടി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാര്‍ സഹപ്രവർത്തകരും സഹോദരന്മാരുമാണ്. നമ്മള്‍ ഒരു ദൗത്യം ഏറ്റെടുത്താൽ വിജയിപ്പിക്കണം. ഞാന്‍ ഏറ്റെടുത്ത ഈ ദൗത്യം വിജയിപ്പിച്ചിരിക്കും. അതിനാല്‍ കൂട്ട ഭരണം അനുവദിക്കില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.

ദീർഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടും. കെഎസ്ആർടിസിയെ കരകയറ്റിയ ശേഷം അക്കാര്യം ബസ് സ്റ്റാൻഡിനു മുൻപിൽ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും കണ്ണൂർ ഡിപ്പോ സന്ദർശിക്കാനെത്തിയ തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :