പിണറായിയുടെ വിശ്വസ്തന്‍; ടോമിന്‍ തച്ചങ്കരി അടുത്ത ഡിജിപിയാകും

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 6 മെയ് 2021 (09:51 IST)

സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ടോമിന്‍ തച്ചങ്കരി അടുത്ത ഡിജിപിയാകും. ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30 ന് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിക്കും. ബെഹ്‌റ ഒഴിയുമ്പോള്‍ ടോമിന്‍ തച്ചങ്കരി പൊലീസ് മേധാവി സ്ഥാനത്ത് എത്താനാണ് സാധ്യത കൂടുതല്‍. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സുധേഷ് കുമാറിനേക്കാള്‍ സീനിയറാണ് തച്ചങ്കരി. അതുകൊണ്ട് തന്നെ തച്ചങ്കരിക്കാണ് സാധ്യത കൂടുതല്‍. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസ് തച്ചങ്കരിക്ക് തടസമായിരുന്നു. കേസ് മാറിയതോടെ തച്ചങ്കരിക്ക് ആശ്വാസമായി. മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ് തച്ചങ്കരി. 2023 ഓഗസ്റ്റ് വരെ തച്ചങ്കരിക്ക് സര്‍വീസ് ഉണ്ട്.

നിലവില്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറാണ് തച്ചങ്കരി. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍, പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, സിവില്‍ സപ്ലൈസ് എംഡി, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ തച്ചങ്കരി വഹിച്ചിട്ടുണ്ട്.


Read Also:
21 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഭൂമിയില്‍ പതിക്കും, എവിടെ വീഴുമെന്നറിയില്ല

ആലപ്പുഴയില്‍ എഎസ്പിയായിട്ടാണ് തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് മേധാവിയായിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :