1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Time for installing cameras in buses extended

ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി, സെപ്റ്റംബർ വരെ സമയം

Camera
ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിരുന്നു.
 
സ്വകാര്യബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കെഎസ്ആര്‍ടിസി ഉള്‍പ്പടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ മാറ്റിയാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30ന് എത്തിയിരിക്കുന്നത്.
 
അടുത്ത ലേഖനം
ആലിനും ആരിവേപ്പിനും കല്യാണം,മംഗല്യ സൗഭാഗ്യത്തിനായി വിവാഹം നടന്നത് പാലക്കാട്