1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram Arjun Pandian IAS Video

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നാളെയും മറ്റന്നാളും (മേയ് 6, 7) നടക്കുകയാണ്

Thrissur Pooram, Arjun Pandian, Thrissur Pooram Arjun Pandian IAS Video, Arjun Pandian Video
Arjun Pandian IAS

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിക്കും തിരക്കും കൂട്ടുന്നത് കണ്ടിട്ടില്ലേ? തൃശൂരില്‍ അങ്ങനെയൊരു ക്രൗഡ് പുള്ളര്‍ ഉണ്ട്, പക്ഷേ സിനിമാ താരമല്ല ! കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നാളെയും മറ്റന്നാളും (മേയ് 6, 7) നടക്കുകയാണ്. പൂരത്തിന്റെ ഭാഗമായ സാംപിള്‍ വെടിക്കെട്ട് ഇന്നലെ നടന്നു. സാംപിള്‍ വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍ക്കിടയില്‍ എല്ലാം നിയന്ത്രിച്ചും കാഴ്ചകള്‍ ആസ്വദിച്ചും അര്‍ജുന്‍ പാണ്ഡ്യന്‍ ഉണ്ടായിരുന്നു.