ജയില്‍ ചപ്പാത്തി വിജയകരമായതോടെ പെട്രോള്‍ പമ്പിനും തുടക്കമിടുന്നു

തൃശൂര്‍| എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 26 ജൂലൈ 2020 (11:05 IST)
ജയില്‍ ചപ്പാത്തിയുടെ സൂപ്പര്‍ വിജയം തുടരുന്നതിനിടെ ജയില്‍ പരിസരങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍
തുടങ്ങുന്നു. തൃശൂര്‍ ജില്ലയിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്താണ് ഇതിനു തുടക്കം കുറിക്കുന്നത്. തടവുപുള്ളികള്‍ക്കും ജയില്‍ വകുപ്പിനും പുതിയൊരു വരുമാന മാര്‍ഗ്ഗമാണ് ഇതിലൂടെ കൈവരുന്നത്.

ജയില്‍ വകുപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ദീപാ തിയേറ്ററിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജയില്‍ വകുപ്പ്
പെട്രോള്‍ പമ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം
വരുന്ന മുപ്പതാം തീയതി വ്യാഴാഴ്ച മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും. ജയിലിലെ തടവുകാരാണ് ഇതിന്റെ നടത്തിപ്പ്. ഇവര്‍ക്ക് സൂപ്പര്‍ വൈസര്‍മാരായി ജയില്‍ അധികാരികളും കാണും.

ഇതിനൊപ്പം തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നിലും കണ്ണൂരിലെ ചീമേനി ജയില്‍ പരിസരത്തും ഇതുപോലെ തുടങ്ങുന്ന പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം
നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :