കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

 tv anupama , car accident , thrissur collector , ചാലക്കുടി , ജില്ലാ കളക്ടർ , ടിവി അനുപമ , കാര്‍ അപകടം
തൃശ്ശൂര്‍| Last Modified ശനി, 6 ഏപ്രില്‍ 2019 (15:57 IST)
തൃശൂർ ടിവി അനുപമയുടെ കാർ ചാലക്കുടിയിൽ അപകടത്തിൽപ്പെട്ടു. എതിര്‍ ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അനുപമ ഉള്‍പ്പെടെ ആര്‍ക്കും പരുക്കില്ല.

തെര‍ഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോരുമ്പോൾ ഒരു മണിയോടെയാണ് അപകടം.

ചാലക്കുടി പഴയ ദേശീയ പാതയിൽ സ്വകാര്യ വർക്ക് ഷോപ്പിനു സമീപം എതിർ ദിശയിൽ വന്ന മറ്റൊരു കാർ കലക്ടറുകടെ കാറിൽ ഇടിക്കുകയായിരുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം കലക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :