പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കെ ബാബു തൃപ്പൂണിത്തുറയില്‍; കൊല്ലത്ത് ബിന്ദു കൃഷ്ണ

ശ്രീനു എസ്| Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (09:02 IST)
കെ ബാബു തൃപ്പൂണിത്തുറയില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ അറിയിപ്പ് കിട്ടിയതായും മണ്ഡലം തിരിച്ചു പിടിക്കുമെന്നും കെ ബാബു അറിയിച്ചു. അഴിമതിക്കേസില്‍ ആരോപിക്കപ്പെട്ടതിനാല്‍ ഇദ്ദേഹം മത്സരിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ കെ ബാബുവിനെ മത്സരിപ്പിക്കാത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. മത്സരിപ്പിച്ചില്ലെങ്കില്‍ കൂട്ട രാജിക്കൊരുങ്ങുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം കൊല്ലത്ത് മത്സരിക്കാന്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നു മുതല്‍ പ്രചരണം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇത്തവണ നേമത്ത് മത്സരം കടുക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :