പത്മജ വേണുഗോപാൽ തൃശൂരിൽ, ശോഭ സുരേന്ദ്രന് പാലക്കാട് സീറ്റും നിർദേശിച്ച് ബിജെപി ദേശീയനേതൃത്വം

Padmaja venugopal for thrissur sobha surendran for palakkad
അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2026 (14:47 IST)
സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെ മുരളീധരനെ വട്ടിയൂര്‍ക്കാവിലാകും പത്മജയെ മത്സരിപ്പിക്കുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് വിജയസാധ്യത കൂടുതലുള്ളത് തൃശൂരിലാണെന്ന വിലയിരുത്തലിലാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോകസഭാ മണ്ഡലമെന്ന പ്രത്യേകതയും തൃശൂരിനുണ്ട്.

സുരേഷ് ഗോപിയുടെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ നിന്ന് മത്സരിക്കാമെന്ന് പത്മജ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ ചുമതല സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്നും പത്മജ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പൂര്‍ണ്ണശ്രദ്ധ നല്‍കാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ ആറ് മണ്ഡലങ്ങളിലേക്കാണ് ബിജെപി പരിഗണിച്ചിരുന്നത്. ഏത് മണ്ഡലത്തില്‍ നിന്നാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നതാണ് ശോഭയുടെ തിരെഞ്ഞെടുപ്പ് ചരിത്രം പറയുന്നത്.പാലക്കാട് മണ്ഡലത്തിലേക്കാണ് നിലവില്‍ ദേശീയ നേതൃത്വം ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നത്. ബിജെപിയുറ്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാന് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :