സുപ്രീംകോടതിയിൽ അപ്പീൽ നൽകും; പിണറായി രാജി ആവശ്യപ്പെട്ടിട്ടില്ല, ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ല - തോമസ് ചാണ്ടി

സുപ്രീംകോടതിയിൽ അപ്പീൽ നൽകും; പിണറായി രാജി ആവശ്യപ്പെട്ടിട്ടില്ല, ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ല - തോമസ് ചാണ്ടി

 Thomas chandy , Pinarayi vijayan , Highcourt , Cpm , LDF , TV Anupama , ടിവി അനുപമ , തോമസ് ചാണ്ടി , കായല്‍ കൈയേറ്റം , സുപ്രീംകോടതി , ഹൈക്കോടതി , തോമസ് ചാണ്ടി
ആലപ്പുഴ| jibin| Last Modified ബുധന്‍, 15 നവം‌ബര്‍ 2017 (16:34 IST)
കായല്‍ കൈയേറ്റ വിഷയത്തില്‍ തനിക്കെതിരേയുള്ള ആലുപ്പഴ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിരവധി തെറ്റുകളുണ്ടെന്ന് മന്ത്രി സ്ഥാനം രാജിവെച്ച തോമസ് ചാണ്ടി. ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് തെറ്റുകള്‍ വന്നത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ വ്യാഴാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളക്ടറുടെ ഇടക്കാല റിപ്പോർട്ടിൽ 90 ശതമാനവും തെറ്റാണ്. റിസോര്‍ട്ട് നില്‍ക്കുന്ന ഭാഗത്ത് തന്റെ പേരില്‍ ഒരു സെന്റ് ഭൂമി പോലുമില്ല. ഹൈക്കോടതി പരാമർശങ്ങൾ സുപ്രീംകോടതി നീക്കം ചെയ്താല്‍ താന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

എൻസിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഉറപ്പു നൽകിയിട്ടുണ്ട്. അതിനാല്‍ എന്‍സിപിയിലെ മറ്റൊരു എംഎല്‍എയായ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കുമെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.


വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ചത് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനമാണ്. അവരുടെ നിര്‍ബന്ധ ബുദ്ധി കൊണ്ട് രാജിവെക്കേണ്ടി വന്നിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടിട്ടില്ല. രാജിക്കുള്ള സന്നദ്ധത അങ്ങോട്ട് അറിയിച്ചതാണ്. കോടതി പരാമര്‍ശം ഉള്ളതിനാല്‍ സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജിവെച്ചതെന്നും തോമസ് ചാണ്ടി പറഞ്ഞു.

ബിസിനസില്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് താന്‍ ഇവിടെ മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കവെ തോമസ് ചാണ്ടി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു