തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 12 നവംബര്‍ 2017 (11:06 IST)
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത്.
രാത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ ഉടന്‍ രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസ പൂര്‍വമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തോമസ് ചാണ്ടിയില്‍ നിന്നുമുണ്ടായത്. ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം എകെജി സെന്ററിലാണു യോഗം. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം
എതിരായതോടെ എൻസിപി ഒഴികെയുള്ള രാജി ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണു റിപ്പോര്‍ട്ട്.
യോഗത്തിൽ പ്രശ്നം സങ്കീർണമാകുമെന്നാണ് വിലയിരുത്തല്‍. മന്ത്രി രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് എൻസിപിയുള്ളത്. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് സിപിഐ. ഇതേ അഭിപ്രായം തന്നെയാണ് സിപിഎമ്മിനുമുള്ളത്.