കളക്‍ടറുടെ കസേരയില്‍ ഇ​രി​ക്കു​ന്ന​തു സ്കൂ​ൾ വി​ദ്യാ​ർ​ഥിയോ ?; തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ടിവി അനുപമയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി - കളക്‍ടറുടെ നോട്ടീസ് റദ്ദാക്കി

കളക്‍ടറുടെ കസേരയില്‍ ഇ​രി​ക്കു​ന്ന​തു സ്കൂ​ൾ വി​ദ്യാ​ർ​ഥിയോ ?; തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ടിവി അനുപമയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി - കളക്‍ടറുടെ നോട്ടീസ് റദ്ദാക്കി

 Thomas chandy , TV Anupama , highcourt , thomas chandy , തോമസ് ചാണ്ടി , ടിവി അനുപമ , ഹൈ​ക്കോ​ട​തി ,  വാട്ടർവേൾഡ് ടൂറിസം
കൊ​ച്ചി| jibin| Last Modified വെള്ളി, 2 മാര്‍ച്ച് 2018 (12:36 IST)
മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ ക​ള​ക്ട​ർ ടിവി അനുപമയ്ക്ക് ഹൈക്കോടതി വിമർശനം.

തെ​റ്റാ​യ സ​ർ​വേ ന​മ്പറിലാ​ണ് തോമസ് ചാണ്ടിക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും വസ്തുതകൾ പരിശോധിച്ചില്ലെന്നും ക​ള​ക്ട​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

രൂക്ഷമായ ഭാഷയിലായിരുന്നു കളക്‍ടറെ കോടതി വിമര്‍ശിച്ചത്. ക​ള​ക്ട​റു​ടെ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു സ്കൂ​ൾ വി​ദ്യാ​ർ​ഥിയാ​ണോ എ​ന്നു ചോ​ദി​ച്ച ഹൈ​ക്കോ​ട​തി, ക​ള​ക്ട​റു​ടെ കാ​ര്യ​പ്രാ​പ്തി​യെ സം​ബ​ന്ധി​ച്ചും സം​ശ​യ​മു​ന്ന​യി​ച്ചു. കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

കളക്‍ടര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ ക​ള​ക്ട​ർ ന​ൽ​കി​യ ര​ണ്ടു നോ​ട്ടീ​സു​ക​ൾ റ​ദ്ദാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിയാണ് ഹർജി നൽകിയത്.

വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടിസും കളക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടിസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :