അറിയിപ്പ്: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ഉച്ചയ്ക്ക് രണ്ട് മുതല്‍ RBI, ബേക്കറി ജംഗ്ഷന്‍, വാന്റോസ് ഭാഗങ്ങളില്‍ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ അനുവദിക്കുന്നതല്ല

Traffic Regulations
Traffic Regulations
രേണുക വേണു| Last Modified ബുധന്‍, 8 ജനുവരി 2025 (11:17 IST)

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (YMCA) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കേണ്ടതാണ്.

സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന വലിയ വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം (ആസാദ്
ഗേറ്റ് ഭാഗത്ത്) ആറ്റൂകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതും കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുളിമുട് മുതല്‍ ആയൂര്‍വേദ കോളേജ് വരെയും, ആയൂര്‍വേദ കോളേജ് മുതല്‍ കുന്നുംപുറം വരെയുള്ള റോഡിലും, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ പരിസരത്തും, സംസ്‌കൃത കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

ഉച്ചയ്ക്ക് രണ്ട് മുതല്‍ RBI, ബേക്കറി ജംഗ്ഷന്‍, വാന്റോസ് ഭാഗങ്ങളില്‍ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. പ്രസ് ക്ലബ് ഭാഗത്തു നിന്നും സെക്രട്ടറിയേറ്റ് അനക്‌സിലേക്ക് പോകുന്ന വാഹനങ്ങള്‍ പ്രസ് ക്ലബ്- ഊറ്റുകുഴി - വാന്റോസ് - ജേക്കബ്‌സ് വഴി പോകേണ്ടതാണ്.

ഇന്ന് രാവിലെ എട്ട് മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിനും സെക്രട്ടറിയേറ്റിനും ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നിരോധനം ഉണ്ട്. പ്രസ് ക്ലബ് മുതല്‍ വാന്റോസ് വരെയും വാന്റോസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471 2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ ...