1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram SAT Hospital Accident

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

Thiruvananthapuram
തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് ഓപിയിലാണ് സംഭവം ഉണ്ടായത്. നഴ്‌സിംഗ് അസിസ്റ്റന്റ് ശൈലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അമിത മര്‍ദ്ദം കാരണം ഓക്‌സിജന്‍ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
 
ഗുരുതരമായി കണ്ണിനു പരിക്കേറ്റ ഷൈലയെ ഉടന്‍ തന്നെ കണ്ണാശുപത്രിയില്‍ എത്തിച്ചു. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു