തിരുവനന്തപുരം|
Last Modified ബുധന്‍, 18 മെയ് 2016 (13:31 IST)
എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാങ്ങപ്പാറ സ്വദേശി ആനന്ദ് എന്ന വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ആറ്റിപ്ര പൌണ്ട്കടവ് സ്വദേശികളായ സുഭാഷ്, സഹോദരനായ ബ്ലാക്കി ഷിബു എന്ന ഷിബു എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി കാട്ടായിക്കോണം മേലേവിള ബിനു എന്ന ശ്രീജുവിനു അഞ്ച് വര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.
2012 ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനു ബീമാപ്പള്ളിയില്‍ പോയ ആനനിനെയും സുഹൃത്ത് ഡെന്നീസിനെയും ഷിബു, ശ്രീജു എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി പൌണ്ട്കടവിലെ ഷിബുവിന്‍റെ വീട്ടിനടുത്ത് കൊണ്ടുവന്ന് ബോംബെറിഞ്ഞു. ബോംബേറില്‍ ആനന്ദിന്‍റെ തല ചിതറി മരിക്കുകയും ചെയ്തു. എന്നാല്‍ ഡെന്നീസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പ്രതികള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയതും അനധികൃതമായി ബോംബ് നിര്‍മ്മിച്ചതുമായ വിവരം പൊലീസിനെ അറിയിച്ചു എന്ന സംശയത്തിലായിരുന്നു പ്രതികള്‍ ആനന്ദിനെയും ഡെന്നീസിനെയും ആക്രമിച്ചത്. കണ്‍ട്റോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം