aparna|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (07:44 IST)
തിരുവനന്തപുരം നഗരസഭാ മേയറായ വി കെ പ്രശാന്തിനെതിരെ മടന്ന ആക്രമണത്തിൽ 20 ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 27 ആളുകളുടെപേരില്‍ വധശ്രമത്തിന് കേസെടുത്തു.
ബിജെപി നേതാവ് ഗിരികുമാറിന്റെ പരാതിയില്‍ മേയര്‍ ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പേരിലും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.
ഗൂഢാലോചന, സംഘംചേര്‍ന്ന് ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മുറിവേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സാക്ഷികളുടെ മൊഴികൾ പരിശോധിക്കും, മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൗണ്‍സില്‍ യോഗത്തിനുശേഷം മേയര്‍ക്കുനേരേ കൈയേറ്റമുണ്ടായത്. ആക്രമണം കുറച്ചു നേരം കൂടി നീണ്ടിരുന്നെങ്കില്‍ മേയര്‍ക്ക് മരണം പോലും സംഭവിച്ചേക്കുമെന്നായിരുന്നു ഡോകടര്‍മാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.