ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

megha
megha
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഏപ്രില്‍ 2025 (19:04 IST)
മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് ഇറക്കി. ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനായ സുകാന്തിനെ പോലീസ് പ്രതിചേര്‍ത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് നീക്കം. അതേ സമയം സുകാന്ത് നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.

മേഘയുടെ കുടുംബത്തിന്റെ പരാതിയിലാണ് സുകാന്തിനെതിരെ പോലീസ് കേസെടുത്തത്. ഇയാളുമായുള്ള ബന്ധത്തിന്റെ തകര്‍ച്ചയിലാണ് മകള്‍ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞു പുറത്തിറങ്ങിയ മേഘ പേട്ട റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :