മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ജൂലൈ 2024 (13:09 IST)
തിരുവനന്തപുരത്ത് മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് ആണ് മരിച്ചത്. 56 വയസായിരുന്നു. മൂന്നുദിവസം മുന്‍പാണ് സംഭവം നടന്നത്. ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു.

പിന്നാലെ അലര്‍ജി ഉണ്ടാകുകയും കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖം കൂടിയതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് ഗുരുതരമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മരണപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :