തിരുവനന്തപുരം|
jibin|
Last Modified ശനി, 17 മെയ് 2014 (17:17 IST)
അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടന്ന് നികുതി വകുപ്പ്. ഇപ്പോള്‍ തുറന്നിരിക്കുന്ന ബാറുകളില്‍ ചിലത് നിലവാരമില്ലാത്തവ ആണ്‍. അത് കണ്ടെത്തുന്നതിനായി പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും.
തുറന്ന് പ്രവര്‍ത്തിക്കുന്ന 316 ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. ഈ ബാറുകളില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം. കൂടാതെ കൃത്യമായ സമയങ്ങളില്‍ ബാറുകളില്‍ പരിശോധനയ്ക്കായി ഒരു സമിതി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം നിലനില്‍ക്കെയാണ് നികുതി സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.