തിരുനെല്‍വേലി ബസ് അപകടം: ഒമ്പത് മരണം, മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികള്‍

തിരുനെല്‍വേലി| JOYS JOY| Last Modified ശനി, 9 ജനുവരി 2016 (08:42 IST)
തമിഴ്‌നാട്ടിലെ തിരു നെല്‍വേലിക്കടുത്ത് വെള്ളിയാഴ്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്.

തിരുവനന്തപുരം വലിയതുറ സ്വദേശി ആന്‍സി, ആന്‍സിയുടെ ഭര്‍ത്താവ് വിനോദ്, കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിന്‍ (6), കൊല്ലം സ്വദേശിനി മേരി നിഷ (30), മകള്‍ ആള്‍ട്രോയ് (5) എന്നിവരാണ് മരിച്ച മലയാളികള്‍. ഇതില്‍ ആന്‍സിയുടെയും വിനോദിന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു ദിവസമേ ആയുള്ളൂ.

ഗുജറാത്തില്‍ നിന്നുള്ള ആംഗ്ലേ (26), അഞ്‌ജലി (19), തുത്തൂര്‍ സ്വദേശി ജിമ്മി (33), തിക്കണംകോട് സ്വദേശി എഡ്വിന്‍ മൈക്കിള്‍ (32) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

അപകടത്തില്‍ പരുക്കേറ്റ 24 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റവരെ കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :