കള്ളന്‍റെ സത്യസന്ധത: കള്ളക്കണക്കിനെതിരെ കള്ളന്‍റെ കത്ത്

കല്ലറ:| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (17:50 IST)
ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നുള്ള പണം സൂക്ഷിച്ചിരുന്ന അലമാരിയില്‍ നിന്നു കളവുപോയ പണത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ അതിലെ വാര്‍ത്ത സത്യസന്ധമല്ലെന്നും അത്രയും പണം താന്‍ എടുത്തിട്ടില്ലെന്നും കാണിച്ച് കള്ളന്‍ കത്തെഴുതി. കല്ലറയ്ക്കടുത്ത് മുല്ലക്കരയിലാണു സംഭവം നടന്നത്.

ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമിലെ അലമാരയില്‍ നിന്ന് പണം മോഷണം പോയപ്പോള്‍ ഭരണ സമിതി പൊലീസില്‍ പരാതിപ്പെട്ടത് 25000 രൂപ കളവുപോയി എന്നാണ്‌. ഇതറിഞ്ഞ കള്ളന്‍ 25000 രൂപ താന്‍ മോഷ്ടിച്ചില്ലെന്നും കേവലം 750 രൂപ മാത്രമാണു താന്‍ എടുത്തതെന്നും കാണിച്ച് കത്തെഴുതി ക്ഷേത്രഭണ്ഡാരത്തിലിട്ടു.

ആഴ്ച തോറും തുറക്കുന്ന വഞ്ചി തുറന്നപ്പോള്‍ കള്ളന്‍റെ കത്തും കിട്ടി. കത്ത് കിട്ടിയതോടെ നാട്ടുകാര്‍ക്കും സംശയമായി - യഥാര്‍ത്ഥത്തില്‍ എത്ര രൂപ കളവുപോയി എന്നത്. കത്ത് പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :