മോഹൻലാൽ 'നോ' പറഞ്ഞിട്ടും കാര്യമില്ല, ബിജെപി രണ്ടുംകൽപ്പിച്ച്!

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (14:45 IST)
ഈ വരുന്ന തെരഞ്ഞെടുപ്പ് മറ്റ് പാർട്ടികളേക്കാൾ കൂടുതൽ കേരളത്തിൽ ബാധിക്കുന്നത് ബിജെപിയെയാണ്. പാർട്ടികൾ തമ്മിൽ മത്സരം നടക്കുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും സീറ്റുപിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. ഏറ്റവും പ്രധാനമായി തലസ്ഥാന നഗരം പിടിച്ചെടുക്കാൻ തന്നെയാണ് ഇവരുടെ ശ്രമം.

എന്നാൽ തിരുവനന്തപുത്ത് മോഹൻലാലിനെ മത്സരിപ്പിക്കണം എന്ന പാർട്ടിയുടെ ആഗ്രഹം നടക്കില്ലെന്ന് അറിഞ്ഞതോടെ പുതിയ തന്ത്രങ്ങൾ പയറ്റാനുള്ള ശ്രമത്തിലാണിവർ. കുമ്മനം രാജശേഖരനേക്കാൾ കൂടുതൽ പ്രതീക്ഷ മോഹൻലാലിൽ തന്നെയാണ് പാർട്ടിക്കുള്ളത്.

മോഹൻലാലിന്റെ 'നോ'യിലൂടെ പാർട്ടിയുടെ ആഗ്രഹം നടക്കില്ലെന്ന് വ്യക്തമായെങ്കിലും മോഹൻലാലിനെ ബ്രെയിൻവാഷ് ചെയ്യാനുള്ള പണികൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചനകൾ. എങ്ങനെയും സീറ്റ് പിടിക്കണം, അതിന് ജനങ്ങളെ നന്നായി അറിയുന്നതും ജനങ്ങൾക്ക് പ്രിയ്യങ്കരനായതുമായ ആൾ വേണം.

ഇതെല്ലാം ഒത്തിണങ്ങിയ താരമാണ് മോഹൻലാൽ. മോദിയുമായുള്ള സൗഹൃദം കണ്ട് അടുത്ത സ്ഥാനാർത്ഥിയായി അദ്ദേഹത്തെ കിട്ടും എന്നുതന്നെയാണ് പാർട്ടി പ്രവർത്തകർ ഓരോരുത്തരും കരുതിയിരുന്നത്. അദ്ദേഹത്തിന്റെ മനസ്സ് മാറ്റാൻ ഇനി എന്ത് പ്ലാനുമായാണ് ബിജെപി എത്തുക എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :