1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thennala Balakrishnapillai passes away

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രണ്ട് തവണ കെപിസിസി അധ്യക്ഷനായ ബാലകൃഷ്ണ പിള്ള ഗ്രൂപ്പുകള്‍ക്ക് അതീതനായ കോണ്‍ഗ്രസ് നേതാവായിരുന്നു

Thennala Balakrishnapillai passes away
Thennala Balakrishna Pillai

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. 
 
രണ്ട് തവണ കെപിസിസി അധ്യക്ഷനായ ബാലകൃഷ്ണ പിള്ള ഗ്രൂപ്പുകള്‍ക്ക് അതീതനായ കോണ്‍ഗ്രസ് നേതാവായിരുന്നു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം എന്നീ പദവികളും വഹിച്ചു. അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു.
 
കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായാണ് ജനനം. ഭാര്യ: സതീദേവി. മകള്‍: നീത.
അടുത്ത ലേഖനം
താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്