1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mahi local news

താലി മാലയോടുള്ള ആദരവ്: മോഷ്ടിച്ച നാലര പവന്റെ താലിമാല തിരികെ നല്‍കി കള്ളന്‍ മാതൃകയായി!

Theft
വീട്ടില്‍ നിന്ന് മോഷണം പോയ നാലരപ്പവന്റെ താലിമാല തിരികെയെത്തി. ന്യൂമാഹി എടന്നൂര്‍ ശ്രീനാരായണ മഠത്തിനു സമീപത്തെ ആത്മേയം എന്നവീട്ടില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് താലിമാലയും മൊബൈല്‍ ഫോണും പണവും മോഷണം പോയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തെ വാതിലിനു സമീപം താലി മാലമാത്രം തിരികെ കൊണ്ട് വച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 
വീട്ടുകാര്‍ പ്രഭാത സവാരിക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. മോഷണത്തെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അടുത്ത ലേഖനം
നാഗാലാന്റിലെ കുന്നിന്‍ ചെരുവില്‍ വന്‍ വജ്ര ശേഖരം; വജ്രങ്ങള്‍ വാരാന്‍ ഗ്രാമവാസികളുടെ തിരക്ക്