സാമ്പത്തിക പ്രതിസന്ധി: ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 10 ജനുവരി 2021 (11:19 IST)
ജബല്‍പൂര്‍: ജബല്‍പൂരില്‍ നാല്പത്തിനാലുകാരനായ ഡോക്ടറെ വീട്ടില്‍ കഴുത്തറുത്ത്
കണ്ടെത്തി. സാമ്പത്തിക പരാധീനത കളാണ് ഡോക്ടറെ ആത്മഹത്യയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.

ജബല്‍പൂര്‍ സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. വിശ്വകര്‍മ്മയാണ് മരിച്ചത്. ഭാര്യ ജോലിക്ക് പോയ ശേഷം പതിമൂന്നും പതിനൊന്നും പ്രായമായ കുട്ടികളുടെ മുടി വെട്ടുകയും പിന്നീട് ബാത്ത് റൂമില്‍ കയറി
.എന്നാല്‍ ഭാര്യ പുറത്ത് പോയി തിരികെ വന്നപ്പോഴും ഡോക്ടര്‍ കതക് തുറന്നില്ല.

തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും പോലീസ് എത്തി കതക് പൊളിക്കുകയും ചെയ്തപ്പോഴാണ് ഡോക്ടര്‍ കഴുത്തറുത്തു മരിച്ചതറിഞ്ഞത്. ഇതിനു സമീപത്തായി ബ്ലേഡും ഉണ്ടായിരുന്നു. വിവിധ ലോണുകള്‍ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതില്‍ ഉണ്ടായ വിഷമാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :