അനുബന്ധ വാര്‍ത്തകള്‍
- മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു
- എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ, കൊച്ചി കോർപ്പറേഷനും എൽഡിഎഫ് ഭരിച്ചേക്കും
- പ്രിസൈഡിങ് ഓഫീസർ നിയമവിരുദ്ധമായി ബിജെപിയ്ക്ക് വോട്ടുചെയ്തതാണ് പരാജയത്തിന് കാരണം: എൻ വേണുഗോപാൽ
- തെരഞ്ഞെടുപ്പ് 2020: കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് ഒരു വോട്ടിന് ബിജെപിക്ക് ജയം
- വൈപ്പിനില്‍ അമ്മയും മൂന്നു കുട്ടികളും മരിച്ച നിലയില്‍
പുതുവത്സരാഘോഷത്തിനിടെ കവര്‍ച്ച: 11 ലക്ഷത്തിന്റെ ആഭരണം നഷ്ടപ്പെട്ടു
കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷം നടക്കുന്നതിനിടെ പുതുക്കലവട്ടത്തെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് പതിനൊന്നു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്. പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടു വീട്ടുകാര്‍ രണ്ട് ദിവസങ്ങളായി ചുള്ളിക്കളിലുള്ള ബന്ധുവീട്ടിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന് വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറി അലമാരയിലെ സ്വര്‍ണ്ണം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ ബന്ധുവീട്ടിലെ കുട്ടി വന്ന നോക്കുമ്പോഴാണ് പിന് വാതില്‍ തുറന്ന നിലയില്‍ കാണപ്പെട്ടത്.
വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം അറിയുകയും ചെയ്തത്. എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം