സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (09:53 IST)
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം. കൊല്ലം മാടനടയിലെ സുരേഷ് ഗോപിയുടെ കുടുംബവീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസമാണ് മോഷണ വിവരം അറിയുന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൈപ്പുകളും പഴയ പാത്രങ്ങളുമാണ് നഷ്ടപ്പെട്ടത്.
ഷെഡ്ഡിന്റെ ഗ്രില്‍ തകര്‍ത്തണ് മോഷണം നടത്തിയത്. സംശയമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവരാണോ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടില്ല. അതേസമയം മോഷണം നടന്നത് എന്നാണെന്നും വ്യക്തമായിട്ടില്ല. പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.