ചായ വാങ്ങിക്കൊടുത്തില്ല; പ്രകോപിതനായ പ്രതി പൊലീസുകാരനെ വിലങ്ങുകൊണ്ട് തല്ലി

മോഷണക്കേസിൽ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

Last Modified ചൊവ്വ, 30 ജൂലൈ 2019 (11:02 IST)
ചായ വാങ്ങിക്കൊടുക്കാത്തതിൽ ദേഷ്യം വന്ന പ്രതി, പൊലീസുകാരനെ വിലങ്ങു കൊണ്ട് തല്ലി. ചാലക്കുടി കോടതിയിൽ വച്ചാണ് സംഭവം. മോഷണക്കേസിൽ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാളെ ചാലക്കുടിയിൽ നേരത്തെ നടന്ന മോഷണക്കേസിന്റെ വിചാരണയ്ക്കാണ് എത്തിച്ചത്.

കോടതിയിൽ കയറുന്നതിന് തൊട്ട് മുൻപ് ചായ കുടിക്കണം എന്ന് ആവശ്യപ്പെട്ടു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ചായ കുടിക്കാമെന്ന് പൊലീസുകാരനായ പ്രപിൻ മറുപടി നൽകി. ഇതിൽ കുപിതനായ രാമചന്ദ്രൻ കോടതിയുടെ അകത്തുവച്ച് വിലങ്ങ് അഴിക്കുന്നതിനിടെ പ്രപിനെ മർദ്ദിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും പൊലീസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. പൊലീസുകാരനെ മർദ്ദിച്ച ശേഷം കോടതിയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചതിനും രാമചന്ദ്രനെതിരെ കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :