ചോദ്യപേപ്പര്‍ ചോര്‍ച്ച: 2 ആധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (18:48 IST)
പത്താം ക്ലാസ് ഓണപ്പരീക്ഷയുടെ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വയനാട്ടിലെ തോമാട്ടുചാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഹെഡ് മിസ്ട്രസ് മോളി സെബാസ്‍റ്റ്യന്‍, അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ സസ്പെന്‍ഡ് ചെയ്തു.


അദ്ധ്യാപകരുടെ അറിവോടെയാണു ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് എന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ബോധപൂര്‍വം ചില അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുക ആയിരുന്നു എന്നാണു നിഗമനം.

അച്ചടിപ്പിഴവുണ്ടായതു കാരണം ഏതാനും ചോദ്യ പേപ്പറുകള്‍ക്കു പിറകിലാണു ഹിന്ദി ചോദ്യങ്ങള്‍ കടന്നുകൂടിയത് എന്നും ഇത് അച്ചടി വേസ്റ്റ് ആയി ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് അറിഞ്ഞ അദ്ധ്യാപകര്‍ തന്നെ പരസ്യപ്പെടുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ ബുധനാഴ്ചയിലെ ഹിന്ദി പരീക്ഷ സംസ്ഥാനമൊട്ടാകെ മാറ്റേണ്ടിയും വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :